12:28pm 31 October 2026
NEWS
ഫോക്കസ് ഖത്തർ: ഡ്രോപ്സ് സ്കോളർഷിപ്പ് പദ്ധതി’ ലോഞ്ച് ചെയ്തു.
03/07/2025  03:38 PM IST
nila
ഫോക്കസ് ഖത്തർ: ഡ്രോപ്സ് സ്കോളർഷിപ്പ് പദ്ധതി’ ലോഞ്ച് ചെയ്തു.

ദോഹ: ഫോകസ് ഇന്റർനാഷണൽ ഖത്തർ റീജിയൻറെ സാമൂഹികക്ഷേമ വിഭാഗം അവതരിപ്പിച്ച ഡ്രോപ്സ് സ്കോളർഷിപ്പ് പദ്ധതി, പുതുക്കിയ ലോഗോയോടും ഏകീകരിച്ച ആപ്ലിക്കേഷൻ സംവിധാനത്തോടും കൂടി ഐസിബിഎഫ് ഓഫിസിൽ ഔദ്യോഗികമായി റീലോഞ്ച് ചെയ്തു.
ഐസിബിഎഫ് പ്രസിഡന്റ് ശ്രീ. ഷാനവാസ് ബാവ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഫോകസ് സെക്രട്ടേറിയറ്റ്  അംഗങ്ങൾ പങ്കെടുത്തു.
ഇതുവരെ നിരവധി വിദ്യാർത്ഥികൾക്ക് സഹായം നൽകിയ ഡ്രോപ്സ് പദ്ധതി ഇപ്പോൾ കൂടുതൽ പ്രായോഗികമാക്കി മാറ്റിയതാണ് ഈ പുതിയ അവതരണം. യൂണിഫൈഡ് സിസ്റ്റം മുഖേന അപേക്ഷ നൽകാനും, യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കാനും, സ്കോളർഷിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കാണാനുമുള്ള സംവിധാനം ഫോകസ് ഖത്തറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്. 
പദ്ധതിയുടെ ലക്ഷ്യങ്ങൾ, അപേക്ഷാ ക്രമം, ഭാവിയിലേക്കുള്ള ദൗത്യങ്ങൾ തുടങ്ങിയവ ചടങ്ങിൽ വിശദമായി അവതരിപ്പിച്ചു.
വിദ്യാഭ്യാസം എത്രത്തോളം സമൂഹത്തിന്റെ ഉയർച്ചക്ക് അടിത്തറയാകുന്നു എന്നതും, ഡ്രോപ്‌സ് പോലുള്ള പദ്ധതികൾ സമൂഹത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ശക്തമായ സ്വാധീനം ഉണ്ടാകുന്നുവെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img